മൂന്ന് ദിവസത്തിനുള്ളിൽ നെറ്റ്ഫ്ലിക്സിൽ റെക്കോർഡ് കാഴ്ചക്കാരുമായി സ്ക്വിഡ് ഗെയിം സീസൺ 3. ആഗോളതലത്തിൽ ജനപ്രിയമായ കൊറിയൻ പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തെയും സീസൺ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 60.1 ദശലക്ഷം വ്യൂസ് നേടി.
നെറ്റ്ഫ്ലിക്സിന്റെ ഡാറ്റ ഉദ്ധരിച്ച് വെറൈറ്റി റിപ്പോർട്ട് പറയുന്നത്, ത്രില്ലറിന്റെ സീസൺ 3 ഇപ്പോൾ നെറ്റ്ഫ്ലിക്സിന്റെ എക്കാലത്തെയും ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് ഇതര ടിവി ഷോയായി റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ്.
ജൂൺ 27 നാണ് ലീ ജങ്ക് ജെ-യെ കേന്ദ്ര കഥാപാത്രമാക്കി ഹ്വാങ് ഡോങ് ഹ്യൂക് തിരക്കഥ എഴുതി സംവിധാനം ചെയ്ത സ്ക്വിഡ് ഗെയിം സീസൺ 3 യുടെ അവസാന ഭാഗം പുറത്തിറങ്ങിയത്.
അവസാന ഗെയിമിൽ, ലീ ജംഗ് ജേയുടെ കഥാപാത്രമായ സോങ് ഗി ഹുൻ ഒരു ഉയർന്ന പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്ന രംഗത്തോടെയാണ് സീരീസ് അവസാനിക്കുന്നത്.
അതോടെ, കിം ജുൻ ഹിയുടെ (ജോ യൂറി) മൂന്ന് ദിവസം മാത്രം പ്രായമുള്ള മകളും പുതിയ പ്ലെയർ 222-ഉം ഷോയുടെ വിജയിയായി മാറുകയും ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്