റിവൈസിങ് കമ്മിറ്റിയിലും ജാനകിക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവശ്യം

JUNE 26, 2025, 8:05 AM

സുരേഷ് ഗോപി നായകനായ ജാനകി sv സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ട് റിവൈസിങ് കമ്മിറ്റി. ജാനകി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. 

നേരത്തെ സെൻസർ ബോർഡും പേര് മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ചിത്രം റിവൈസിങ് കമ്മിറ്റിയിലേക്ക് വിട്ടത്. ഏകദേശം 92 ഇടങ്ങളിൽ ജാനകി എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ മുംബൈയിൽ വെച്ചാണ് റിവൈസിങ് കമ്മിറ്റി ചിത്രം കണ്ടത്. ചിത്രം കണ്ടതിന് ശേഷം സംവിധായകൻ പ്രവീൺ നാരായണനെയും നിർമാതാവിനെയും പേര് മാറ്റണമെന്ന് അറിയിക്കുകയായിരുന്നു.  

vachakam
vachakam
vachakam

ജാനകി എന്നത് സീതയുടെ മറ്റൊരു പേരാണെന്ന് ചൂണ്ടിക്കാണിച്ചാണ് സെൻസർ ബോർഡ് ചെയർമാൻ പേര് മാറ്റാൻ വാക്കാൽ നിർദ്ദേശം നൽകിയത്. ​​ഇതിൽ പ്രതിഷേധവുമായി ഫെഫ്ക അടക്കം രംഗത്ത് എത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam