ഉണ്ണി മുകുന്ദൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും 'മാർക്കോ' മുന്നോട്ട് തന്നെയോ?  

JULY 1, 2025, 9:09 PM

മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ കഴിഞ്ഞ വര്‍ഷാവസാനം തിയറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണ് മാര്‍ക്കോ. 

 ചിത്രത്തിന്‍റെ സീക്വല്‍ ഉണ്ടാവുമെന്ന് മാര്‍ക്കോ റിലീസിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മാര്‍ക്കോ ഫ്രാഞ്ചൈസിയില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയിലെ ഒരു കമന്‍റിന് മറുപടിയായി ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. 

ഉണ്ണി മുകുന്ദന്‍ പിന്മാറിയാലും മാര്‍ക്കോയ്ക്ക് തുടര്‍ച്ച ഉണ്ടാകുമോ? ഇപ്പോഴിതാ അക്കാര്യത്തില്‍ ഒരു സൂചന നല്‍കിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്.

vachakam
vachakam
vachakam

സോഷ്യല്‍ മീഡിയ കമന്‍റ് ബോക്സില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സില്‍ നിന്ന് പ്രതികരണം എത്തിയത്. “മാര്‍ക്കോ 2 ഇറക്കിവിട് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്. പറ്റില്ലെങ്കില്‍ റൈറ്റ്സ് വാങ്ങി വേറെ പ്രൊഡക്ഷന്‍ ടീമിനെ വച്ച് ചെയ്യ്. നല്ല പടം ആണ് മാര്‍ക്കോ. അതിന്‍റെ രണ്ടാം ഭാഗം ഒക്കെ വന്നാല്‍ ഏറ്റവും കാത്തിരിപ്പ് സൃഷ്ടിക്കുന്ന ഒരു ചിത്രമായി മാറും”, എന്നായിരുന്നു ഒരു മാര്‍ക്കോ ആരാധകന്‍റെ കമന്‍റ്. ഇതിന് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സില്‍ നിന്ന് പ്രതികരണമെത്തി.

അത് ഇങ്ങനെ ആയിരുന്നു- “മാര്‍ക്കോയ്ക്ക് ലഭിക്കുന്ന ഈ വലിയ പ്രതികരണത്തിനും പിന്തുണയ്ക്കും നന്ദി. മാര്‍ക്കോ സിരീസ് സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. മാര്‍ക്കോയുടെ എല്ലാ അവകാശങ്ങളും ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സില്‍ നിക്ഷിപ്തമാണ്. മാര്‍ക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും ഞ‌ങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ ഫ്രാഞ്ചൈസിയുടെ കൈമാറ്റമോ പങ്കിടലോ ഞങ്ങള്‍ ചെയ്യില്ലെന്നുകൂടി അറിയിക്കട്ടെ”.

ഹനീഫ് അദേനി ആയിരുന്നു മാര്‍ക്കോയുടെ സംവിധായകന്‍. ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam