'സിതാരേ സമീൻ പർ' 200 കോടി ക്ലബ്ബിൽ 

JULY 1, 2025, 11:28 PM

ആമിർ ഖാൻ നായകനായ 'സിതാരേ സമീൻ പർ' ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ പ്രവേശിച്ചു. ജൂൺ 20-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം, 11 ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 200 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ നിർമ്മാണവും ആമിർ തന്നെയാണ്.  ഈ നേട്ടം ആമിർ ഖാന്റെ തിരിച്ചുവരവിന്റെ ശക്തി വ്യക്തമാക്കുന്നു.

 11-ാം ദിനമായ ജൂൺ 30 തിങ്കളാഴ്ച ചിത്രത്തിന്‍റെ വരുമാനത്തിൽ 75% ഇടിവ് രേഖപ്പെടുത്തിയിരുന്നു. എങ്കിലും ചിത്രം 200 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. സാക്‌നിൽക്കിന്റെ കണക്കുകൾ പ്രകാരം, പതിനൊന്ന് ദിവസത്തെ തിയേറ്റർ റണ്ണിൽ ചിത്രം ഇന്ത്യയിൽ 126.4 കോടി രൂപ നെറ്റ് വരുമാനം നേടി. ആഗോളതലത്തിൽ 200 കോടി രൂപ കടന്ന ഈ ചിത്രം, ആമിർ ഖാന്റെ കരിയറിലെ ഏഴാമത്തെ 100 കോടി ക്ലബ്ബ് ചിത്രമായി മാറി.

vachakam
vachakam
vachakam

 പ്രസന്ന സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 2007-ൽ പുറത്തിറങ്ങിയ ആമിറിന്‍റെ തന്നെ 'താരേ സമീൻ പർ' എന്ന ചിത്രത്തിന്റെ ആത്മീയ പിൻഗാമിയാണ് ചിത്രം എന്നാണ് ചിത്രത്തെ ആമിര്‍ തന്നെ വിശേഷിപ്പിച്ചത്. 2018-ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ 'ചാമ്പ്യന്‍സിന്‍റെ' ഔദ്യോഗിക റീമേക്ക് കൂടിയാണ് ഈ സിനിമ.

ജൂൺ 20-ന് 10.7 കോടി രൂപയോടെ തുടക്കം കുറിച്ച ചിത്രം, രണ്ടാം ദിനം 104.96% വളർച്ച നേടി 21.7 കോടി രൂപയും, മൂന്നാം ദിനം 29.22 കോടി രൂപയും സ്വന്തമാക്കി. എന്നാൽ, 11-ാം ദിനത്തിൽ വരുമാനം 3.75 കോടി രൂപയായി കുറഞ്ഞു ഇത് മുന്‍ദിവസത്തെ അപേക്ഷിച്ച് 74.14% ഇടിവാണ് കളക്ഷനില്‍ ഉണ്ടാക്കിയത്.

ജനീലിയ ഡിസൂസ, ആറോഷ് ദത്ത, ഗോപി കൃഷ്ണൻ വർമ്മ, വേദാന്ത് ശർമ്മ, നാമൻ മിശ്ര, റിഷി ഷഹാനി, റിഷഭ് ജെയിൻ, ആശിഷ് പെൻഡ്സെ, സംവിത് ദേശായ്, സിമ്രൻ മംഗേഷ്കർ, ആയുഷ് ഭൻസാലി, ഡോളി അലുവാലിയ, ഗുർപാൽ സിംഗ്, ബൃജേന്ദ്ര കല, അങ്കിത സെഹ്ഗാൾ എന്നിവർ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam