ഹോളിവുഡ് സംവിധായകൻ ഡെന്നീസ് വില്ലനോവ് ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ അടുത്ത ചിത്രം സംവിധാനം ചെയ്യും.
'ഡ്യൂൻ, 'അറൈവൽ' , 'ബ്ലേഡ് റണ്ണർ 2049' തുടങ്ങിയ വിഖ്യാത ചിത്രങ്ങൾ ഒരുക്കിയ സംവിധായകനെ പുതിയ ചിത്രം ഏൽപ്പിച്ചതായി നിർമ്മാതാക്കളായ ആമസോൺ എംജിഎം സ്റ്റുഡിയോസ് പ്രഖ്യാപിച്ചു.
കാനേഡിയനായ ഓസ്കാർ നോമിനേഷൻ ലഭിച്ച സംവിധായകനാണ് ഡെന്നീസ് വില്ലനോവ്. 2022-ൽ 8.5 ബില്യൺ ഡോളറിന് എംജിഎം സ്റ്റുഡിയോസിനെ ആമസോൺ ഏറ്റെടുത്തതിന് ശേഷം ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ ക്രിയേറ്റീവ് നിയന്ത്രണം ആമസോണിനാണ്.
ഈ ചിത്രം ആമസോൺ എംജിഎമ്മിന്റെ കീഴിലുള്ള ആദ്യ ബോണ്ട് ചിത്രമായിരിക്കും. വില്ലനോവിന്റെ ഭാര്യയും ക്രിയേറ്റീവ് ഡയറക്ടറുമായ താന്യ ലാപോയിന്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ചിത്രത്തിൽ പ്രവർത്തിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്