ചിയാന്‍ വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍ കുമാർ സംവിധാനം ചെയ്ത 'വീര ധീര ശൂരന്‍' ഒടിടിയിലേക്ക്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഏപ്രിൽ 24 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും. തിയേറ്ററ്‍ റിലീസ് കഴിഞ്ഞ് ഒരു മാസം ആകും മുൻപാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.
ആക്ഷന്‍ ത്രില്ലര്‍ എന്റെര്‍ടെയ്‌നറായ വീര ധീര ശൂരന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. ചിയാന്‍ വിക്രമിനൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് തേനി ഈശ്വര്‍ ആണ്. ജി.കെ. പ്രസന്ന എഡിറ്റിംഗും സി.എസ്. ബാലചന്ദര്‍ കലാസംവിധാനവും നിർവ്വഹിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്