ഈ ആഴ്ച, വിവിധ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ആവേശകരമായ പുതിയ ഒടിടി റിലീസുകളുടെ (സിനിമകളും ഷോകളും) ഒരു നിര തന്നെ എത്തുന്നുണ്ട്. ഈ ആഴ്ചയിലെ ഏറ്റവും പുതിയ ഒടിടി റിലീസിൽ ഹൃദയസ്പർശിയായ, ആക്ഷൻ നിറഞ്ഞ, അല്ലെങ്കിൽ സിംപിൾ കോമഡി സിനിമകൾക്കൊപ്പം സീരിസുകളും നിങ്ങളെ കാത്തിരിപ്പുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയെന്ന് അറിയാം.
1. ദ് ലാസ്റ്റ് ഓഫ് അസ് സീസൺ 2
ജനപ്രിയ വിഡിയോ ഗെയിമിനെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന വെബ് സീരിസ് ആണിത്. സീരിസിന്റെ ആദ്യ സീസണിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഏപ്രിൽ 14 മുതൽ സീരിസ് സ്ട്രീമിങ് തുടങ്ങി. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
2. ഖൗഫ്
രജത് കപൂറും മോണിക്ക പൻവാറുമാണ് ഖൗഫ് എന്ന ഹൊറർ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പങ്കജ് കുമാറും സൂര്യ ബാലകൃഷ്ണനും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 18 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് ആസ്വദിക്കാം.
3. ദ് ഡയമണ്ട് ഹീസ്റ്റ്
പ്രശസ്ത സംവിധായകൻ ഗെ റിച്ചിയാണ് ദ് ഡയമണ്ട് ഹീസ്റ്റ് നിർമിച്ചിരിക്കുന്നത്. അപൂർവമായ ഒരു വജ്രം കൊള്ളയടിക്കാൻ ശ്രമിക്കുന്നതും പിന്നാലെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ നീണ്ട ഒരു പരമ്പരയുമാണ് ദ് ഡയമണ്ട് ഹീസ്റ്റ് പറയുന്നത്. ഏപ്രിൽ 16 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് തുടങ്ങും.
4. ദ് ഗ്ലാസ് ഡോം
ഒടിടി പ്രേക്ഷകർ കാത്തിരുന്ന സീരിസുകളിലൊന്നാണ് ദ് ഗ്ലാസ് ഡോം. ഒരു നഗരത്തിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതാകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സീരിസിന്റെ ഇതിവൃത്തം. ഏപ്രിൽ 16 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും.
5. ലോഗൗട്ട്
നടൻ ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാന്റെ അരങ്ങേറ്റ ചിത്രമാണ് ലോഗൗട്ട്. യുവാക്കൾക്കിടയിലെ അമിത ഫോൺ ഉപയോഗവും അതുമൂലം അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയും ചുറ്റിപ്പറ്റിയാണ് ലോഗൗട്ട് ഒരുക്കിയിരിക്കുന്നത്. അമിത് ഗൊലാനി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീ 5 ലൂടെ ഏപ്രിൽ 18 മുതൽ സീരിസ് സ്ട്രീമിങ് തുടങ്ങും.
6. ഇസ്താംബുൾ എൻസൈക്ലോപീഡിയ
സൗഹൃദം, ബന്ധങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന സീരിസ് ആണ് ഇസ്താംബുൾ എൻസൈക്ലോപീഡിയ. ഏപ്രിൽ 17 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീമിങ് തുടങ്ങും.
7. ഒഡേല 2
ഒഡേല എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന ഈ കഥ, ഗ്രാമത്തിന് ഭീഷണിയാകുന്ന ഒരു ദുഷ്ടശക്തിയെ നേരിടുന്ന ശിവശക്തി എന്ന സമർപ്പിത സാധ്വിയെ പിന്തുടരുന്നു. ഗ്രാമത്തിന്റെ സമ്പന്നമായ സംസ്കാരത്തിലേക്കും പാരമ്പര്യത്തിലേക്കും ആഴ്ന്നിറങ്ങുന്ന ഈ കഥ, ഒഡേല മല്ലണ്ണ സ്വാമി എന്ന ദേവൻ തന്റെ ഗ്രാമത്തെ ദുഷ്ടശക്തികളിൽ നിന്ന് എങ്ങനെ സംരക്ഷിക്കുന്നുവെന്ന് എടുത്തുകാണിക്കുന്നു. വരാനിരിക്കുന്ന തെലുങ്ക് അമാനുഷിക ത്രില്ലറിൽ തമന്ന ഭാട്ടിയയാണ് നായിക.
8. ഒക്ലഹോമ സിറ്റി ബോംബിംഗ്: അമേരിക്കൻ ടെറർ
ഈ തീവ്രമായ ഡോക്യുമെന്ററി യുഎസ് ചരിത്രത്തിലെ ഏറ്റവും മാരകമായ ആഭ്യന്തര ഭീകരാക്രമണങ്ങളിലൊന്നിനെ - 1995 ൽ ഒക്ലഹോമ സിറ്റി ഫെഡറൽ കെട്ടിടത്തിന് നേരെയുണ്ടായ ബോംബാക്രമണത്തെ ആസ്പദമാക്കിയാണ്.
9. കേസരി
കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത ഈ ചരിത്ര നാടകം, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ ബ്രിട്ടീഷ് രാജിനെതിരെ പോരാടിയ പ്രൊഫഷണൽ അഭിഭാഷകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമായ സി ശങ്കരൻ നായരുടെ കഥയാണ് പറയുന്നത്. അക്ഷയ് കുമാർ, ആർ മാധവൻ, അനന്യ പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
10. റാൻസം കാന്യൺ
പ്രണയം നിറഞ്ഞ സമകാലിക പാശ്ചാത്യ ഇതിഹാസം, തന്റെ ഹൃദയത്തെ പിന്തുടരുകയും, തന്റെ നാട് സംരക്ഷിക്കാൻ പോരാടുകയും, ഹൃദയഭേദകമായ നഷ്ടത്തെ നേരിടുകയും ചെയ്യുന്ന, റാഞ്ചർ സ്റ്റാറ്റൻ കിർക്ക്‌ലാൻഡിന്റെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്