റൊണാള്‍ഡോ സിനിമ നിര്‍മ്മാണ രംഗത്തേക്ക്; മാത്യു വോണുമായി ചേര്‍ന്ന് സ്റ്റുഡിയോ ആരംഭിച്ചു

APRIL 15, 2025, 9:56 PM

ആഗോള ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിര്‍മ്മാതാവ് മാത്യു വോണുമായി ചേര്‍ന്ന് സ്റ്റുഡിയോ ആരംഭിക്കാനൊരുങ്ങുന്നു.

ഒരു പുതിയ സ്വതന്ത്ര ഫിലിം സ്റ്റുഡിയോയായ യുആര്‍മര്‍വാണ് തുടങ്ങുന്നത്. യുആര്‍ മര്‍വ് ബാനറിന് കീഴില്‍ രണ്ട് ആക്ഷന്‍ പായ്ക്ക് ചിത്രങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. മൂന്നാമത്തേത് നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ആദ്യ ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

" മാത്യൂ വോണിനൊപ്പം എന്റെ പുതിയ ഫിലിം സ്റ്റുഡിയോയായ യുആര്‍ മര്‍വ് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്, ഞങ്ങളുടെ ആദ്യ സിനിമയെക്കുറിച്ച്‌ നിങ്ങളോട് പറയാന്‍ കാത്തിരിക്കാനാവില്ല. ഉടന്‍ വരുന്നു''-. സോഷ്യല്‍ മീഡിയയില്‍ ഈ സംരംഭം പ്രഖ്യാപിച്ചുകൊണ്ട് റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.

vachakam
vachakam
vachakam

പ്രഖ്യാപനം ഇതിനകം തന്നെ വിനോദ, കായിക മേഖലയിൽ ഒരുപോലെ ചലനം സൃഷ്ടിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാര്‍ അടുത്ത കാലത്ത് പിച്ചിന് പുറത്തും തന്റെ സാന്നിധ്യം സ്ഥിരമായി വളര്‍ത്തിയെടുക്കുന്നുണ്ട്. 2023-ല്‍ മീഡിയാലിവറില്‍ ഒരു പ്രധാന നിക്ഷേപകനായി മാറിയ അദ്ദേഹം 2024 ഓഗസ്റ്റില്‍ തന്റെ സ്വകാര്യ യൂട്യൂബ് ചാനലായ 'യുആര്‍ ക്രിസ്റ്റ്യാനോ' സമാരംഭിക്കുകയും ചെയ്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam