മുക്കാട്ടുകര സെ.ജോർജ്ജസ് ദൈവാലയത്തിൽ ഉയിർപ്പ് തിരുകർമ്മങ്ങളും സംയുക്ത തിരുന്നാൾ കൊടിയേറി

APRIL 20, 2025, 7:09 AM

മുക്കാട്ടുകര സെ.ജോർജ്ജസ് ദൈവാലയത്തിലെ ഉയിർപ്പ് തിരുകർമ്മങ്ങളും, സംയുക്ത തിരുന്നാൾ കൊടികയറ്റവും മനോഹരമായി. ദുഃഖ ശനിയാഴ്ച രാത്രി 11.30ന് ആരംഭിച്ച ഉയർപ്പ് തിരുന്നാൾ തിരുകർമ്മങ്ങൾക്ക്  ഇടവക വികാരി ഫാ.പോൾ പിണ്ടിയാൻ നേതൃത്വം നൽകി. തുടർന്ന് ഉത്ഥിതനായ ദൈവകുമാരന്റെ തിരുസുരൂപം വഹിച്ചുകൊണ്ട് ദൈവാലയത്തെ വലം വെച്ച് മനോഹരമായ പ്രദക്ഷിണത്തിൽ  ഇടവക ജനങ്ങൾ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഗീവർഗീസിനെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും 242-ാമത് സംയുക്ത തിരുനാളിന് ഇടവക വികാരി ഫാ. പോൾ പിണ്ടിയാൻ തിരുനാൾ കൊടി കയറ്റ കർമ്മം നിർവഹിച്ചു.

വിവിധങ്ങളായ പ്രാർത്ഥന നിർഭരമായ ചടങ്ങുകൾക്ക് അസി. വികാരി ഫാ. ഫ്രാൻസിസ് പുത്തൂക്കര, ബ്രദർ. ജോബി വടയാട്ടുകുഴി, തിരുകുടുംബ സന്യാസ സമൂഹത്തിലെ സിസ്റ്റേഴ്‌സ്, തിരുനാൾ കൺവീനർ റോബിൻ പോൾ, ജോയിൻ കൺവീനർ ജോഷി സി.ഡി ഇടവക കൈകാരന്മാരായ വിൻസന്റ് കവലക്കാട്, സി.സി സാജൻ, ജോൺസൺ പാലക്കൻ, ഡാനി ഡേവിസ്, ഇടവക പി.ആർ.ഒ നിധിൻ ജോസ്, ഭക്തസംഘടനാംഗങ്ങൾ, കുടുംബ കൂട്ടായ്മ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.

vachakam
vachakam
vachakam

2025 ഏപ്രിൽ 25,26,27,28 തീയതികളിൽ സംയുക്ത തിരുനാൾ ആഘോഷിക്കുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam