പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റതായി റിപ്പോർട്ട്. അഞ്ചല്‍ കോട്ടയ്ക്കല്‍ സ്വദേശി ശ്രീലക്ഷ്മിക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വെച്ച് പാമ്പുകടിയേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.
അഞ്ചരയോടെ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. എഗ്മോര്‍ ട്രെയിനില്‍ വന്ന് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് കടക്കവെയാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോൾ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്