തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യയുടെ പുതിയ യൂട്യൂബ് വീഡിയോ പുറത്ത്.
ഈസ്റ്റർ ദിനത്തിലാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന തലക്കെട്ടോടെയാണ് പിപി ദിവ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാലാണെന്നും സമൂഹത്തിൻറെ മനസ് എന്നും വേട്ടക്കാരൻറേതാണെന്നും പിപി ദിവ്യ വീഡിയോയിൽ പറയുന്നു.
കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല പിപി ദിവ്യ ഇത്തരത്തിൽ പ്രതികരിക്കുന്നത്.
നവീൻ ബാബുവിൻറെ മരണവും അതിനുപിന്നാലെയുള്ള കേസും പാർട്ടി നടപടി തുടങ്ങിയ കാര്യങ്ങളെയെല്ലാം ഈസ്റ്ററുമായും ഉയിർത്തെഴുന്നേൽപ്പുമായി ബന്ധപ്പെടുത്തികൊണ്ടാണ് വീഡിയോയിൽ പിപി ദിവ്യ വിശദീകരിക്കുന്നത്.
ഒപ്പമുണ്ടായിരുന്നവർ തന്നെയാണ് കല്ലെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങളും വീഡിയോയിൽ പറയുന്നുണ്ട്. എഡിഎമ്മിൻറെ മരണത്തിൽ താനാണ് വേട്ടയാടപ്പെട്ടതെന്നും സത്യം പുറത്തുവരുമെന്നുമാണ് പിപി ദിവ്യ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്