ക്രൊയേഷ്യൻ ഫുട്‌ബോൾ താരം നിക്കോള പോക്രിവാച്ച് വാഹനാപകടത്തിൽ മരിച്ചു. മധ്യ ക്രൊയേഷ്യയിലെ കാർലോവാക്കിൽ വെച്ചാണ് അപകടം ഉണ്ടായത്.
ക്രൊയേഷ്യൻ ഫുട്‌ബോൾ ഫെഡറേഷനാണ് ദുഃഖകരമായ വാർത്ത പങ്കുവെച്ചത്.
പോക്രിവാചിനൊപ്പം മറ്റൊരാളും വാഹനാപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്. 39 കാരനായ മുൻ അന്താരാഷ്ട്ര താരം 2008 മുതൽ 2010 വരെ 15 മത്സരങ്ങൾ ക്രൊയേഷ്യൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.
ക്ലബ് കരിയറിൽ ഫ്രഞ്ച് ക്ലബ് മൊണോക്കോ, ഓസ്ട്രിയൻ ക്ലബ് ആൽബി സാൽസ് ബെർഗ് എന്നിവർക്കായി കളിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്