ജയ്പൂർ: ഐപിഎല്ലില്‍ ലക്നോ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ലെന്ന് സൂചന.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ സഞ്ജുവിനെ കഴിഞ്ഞ ദിവസം സ്കാനിംഗിന് വിധേയനാക്കിയിരുന്നു.
സ്കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ സഞ്ജുവിന് ലക്നോവിനെിരെ കളിക്കാനാകുമോ എന്ന കാര്യം വ്യക്തമാവു. സഞ്ജു കളിച്ചില്ലെങ്കില്‍ റിയാന്‍ പരാഗ് ആയിരിക്കും രാജസ്ഥാനെ നയിക്കുക.
സഞ്ജു സ്കാനിംഗിന് വിധേയനായെന്നും സ്കാനിംഗ് റിപ്പോർട്ടുകള്‍ക്ക് കാത്തിരിക്കുകയാണെന്നും കോച്ച് രാഹുല്‍ ദ്രാവിഡും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഏഴ് കളികളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണിപ്പോള്‍. ഇന്നത്തെ മത്സരത്തില്‍ ലക്നോവിനെ തോല്‍പ്പിച്ചില്ലെങ്കില്‍ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാവൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്