അവാസന ആറ് മിനിറ്റ് മൂന്ന് ഗോളുകൾ നേടി മികച്ച വിജയത്തിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ യൂറോപ്പ ലീഗിന്റെ സെമിയിൽ. ഇന്നലെ നാലിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം.
ഇരുപാദങ്ങളിലുമായി 7-6ന്റെ ജയമാണ് മാഞ്ചസ്റ്റർ സ്വന്തമാക്കിയത്. ഇഞ്ചുറി സമയത്ത് ഗംഭീര പ്രകടനമാണ് മാഞ്ചസ്റ്ററിനെ സെമിയിലെത്തിച്ചത്.
43-ാം മിനിറ്റ് വരെ നാലിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. 114-ാം മിനിറ്റിൽ പെനൽറ്റി ഗോളാക്കി മാറ്റി ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. 120-ാം മിനിറ്റിൽ കോബിയോ മാനോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു.
എക്‌സ്ട്രാ ടൈമിന്റെ ഇൻജുറി ടൈമിൽ ഹാരി മഗ്വെയിറിലൂടെ യുണൈറ്റഡ് ജയമുറപ്പിച്ചു. സെമിയിൽ അത്‌ലറ്റിക് ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളി.
ഫ്രാങ്ക്‌ഫെർട്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ടോട്ടനവും യൂറോപ്പ ലീഗ് സെമിയിലെത്തി. നാൽപത്തിമൂന്നാം മിനിറ്റിൽ ഡൊമനിക് സോളങ്കി പെനൽറ്റിയിലൂടെയാണ് ടോട്ടനത്തിന്റെ വിജയ ഗോൾ നേടിയത്.
ഇരു പാദങ്ങളിലുമായി ഒരു ഗോൾ ലീഡിന്റെ കരുത്തിലാണ് ടോട്ടനത്തിന്റെ മുന്നേറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്