ഭോപ്പാല്‍: എട്ട് ചീറ്റകളെ കൂടി ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദ്.
ബോട്‌സ്വാന, കെനിയ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായാണ് എട്ട് ചീറ്റകളെ എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
മേയ് മാസത്തോടെ ബോട്‌സ്വാനയില്‍ നിന്ന് നാല് ചീറ്റകളെ എത്തിക്കും. ഇതിനുശേഷം കെനിയയില്‍ നിന്ന് നാലു ചീറ്റകളെക്കൂടി എത്തിക്കും. ഇതു സംബന്ധിച്ച് കെനിയയുമായി ഉടൻ കരാറിലെത്തുമെന്നും ദേശീയ കടുവ സംരക്ഷണ അഥോറിറ്റി അറിയിച്ചു.
ചീറ്റ പദ്ധതിക്കായി രാജ്യത്ത് ഇതുവരെ 112 കോടിയിലധികം രൂപ ചെലവഴിച്ചതായി എൻടിസിഎ ഉദ്യോഗസ്ഥർ പറഞ്ഞു. അതില്‍ 67 ശതമാനം മധ്യപ്രദേശിലെ ചീറ്റ പുനരധിവാസത്തിനായി ചെലവഴിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.
കുനോ ദേശീയോദ്യാനത്തില്‍ 26 ചീറ്റകളാണുള്ളത്. അതില്‍ 16 എണ്ണം തുറന്ന വനത്തിലും 10 എണ്ണം പുനരധിവാസ കേന്ദ്രത്തിലുമാണ്. ജ്വാല, ആശ, ഗാമിനി, വീര എന്നീ ചീറ്റകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും അധികൃതർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്