പള്ളിയിലെയും അമ്ബലങ്ങളിലെയും ഉച്ച ഭാഷിണികള്‍ക്കെതിരെ നടപടി

APRIL 18, 2025, 10:19 PM

ന്യൂഡൽഹി: ആരാധനാലയങ്ങളിലെ അനധികൃത ഉച്ചഭാഷിണികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മജീന്ദർ സിംഗ് സിർസ പറഞ്ഞു.

ശബ്ദമലിനീകരണം തടയാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രജൗരി മണ്ഡലം സന്ദർശിച്ചപ്പോഴാണ് സിർസ ഈ തീരുമാനം പ്രഖ്യാപിച്ചത്.

 ഉച്ചഭാഷിണികൾക്ക് പുറമേ, അനധികൃത മാംസക്കടകൾ, ധാബകൾ, തന്തൂറുകൾ, ഡെനിം ഫാക്ടറികൾ എന്നിവയ്‌ക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ജനവാസ മേഖലയിലെ വ്യാവസായിക പ്രവൃത്തികളും ഫാക്ടറികളുമാണ് മലിനീകരണം വർധിപ്പിക്കുന്നതെന്ന് സന്ദർശനവേളയില്‍ മന്ത്രി കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള മലിനീകരണ പ്രവൃത്തികള്‍ ജനങ്ങളുടെ ജീവിത ഗുണനിലവാരത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലിനീകരണം ഇല്ലാതാക്കി മികച്ച ജീവിതാന്തരീക്ഷം ഉറപ്പു വരുത്താനാണ് ഡല്‍ഹി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam