അനധികൃത സ്വത്ത് സമ്പാദന കേസ്; ജഗൻ മോഹൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

APRIL 18, 2025, 4:53 AM

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. 

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് നടപടി. 27.5 കോടി രൂപയുടെ ഷെയറുകളും 377 കോടി രൂപ മൂല്യം വരുന്ന ഭൂമിയുമാണ് കണ്ടു കെട്ടിയത്. 2011-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി.

ഡാൽമിയ സിമന്റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളാണ് ഇഡി പിടിച്ചെടുത്തത്.

vachakam
vachakam
vachakam

ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജഗൻ്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമൻറ്സ്, രഘുറാം സിമൻറ്സ് എന്നീ കമ്പനികളിൽ ഡാൽമിയ സിമന്റ്സ് നിക്ഷേപം നടത്തിയിരുന്നു. 

ഇതിനു പകരമായി ജഗൻ വഴി കഡപ്പയിൽ 407 ഹെക്ടർ ഭൂമിയിൽ ഖനനാനുമതി ഡാൽമിയ സിമൻറ്സിന് കിട്ടിയെന്നായിരുന്നു സിബിഐയും ഇഡിയും കണ്ടെത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam