ന്യൂഡല്‍ഹി: മുസ്ലിം മതവിശ്വാസികള്‍ക്ക് ശരിഅത്തിന് പകരം ഇന്ത്യയിലെ പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാക്കാമോ എന്ന വിഷയം പരിശോധിക്കാനൊരുങ്ങി സുപ്രീം കോടതി. തനിക്ക് മുസ്ലീമായി തുടര്‍ന്നുകൊണ്ട് തന്നെ പിന്തുടര്‍ച്ചാവകാശം ബാധകമാക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ കെ.കെ നൗഷാദ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു.
വില്‍പ്പത്രം തയ്യാറാക്കുമ്പോള്‍ മുസ്ലീം വ്യക്തി നിയമങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് മാറി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തില്‍ ജനിച്ചെങ്കിലും അവിശ്വാസിയായി മാറിയവര്‍ക്ക് ശരിഅത്ത് ബാധകമാക്കരുതെന്നാവശ്യപ്പെട്ട് മലയാളിയായ പി.എം സഫിയ നല്‍കിയ ഹര്‍ജി സുപ്രീം കോടതിക്ക് മുന്‍പാകെയുണ്ട്.
മതം ഉപേക്ഷിച്ച മുസ്ലീങ്ങള്‍ക്ക് ശരിഅത്തിന് പകരം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം ബാധകമാക്കണമെന്ന ഈ ഹര്‍ജിയിലും നേരത്തേ സുപ്രീം കോടതി കേന്ദ്രത്തിന്റെ മറുപടി തേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്