കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസുമായി ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി).
മെയ് 2 മുതൽ മെയ് 31 വരെ എല്ലാ ദിവസവും ഹെലികോപ്റ്റർ സർവീസുകൾ ലഭ്യമാകും. തീർത്ഥാടകർക്ക് കേദാർനാഥ് ക്ഷേത്രത്തിലേക്ക് വേഗത്തിലും സുഖകരമായും യാത്ര നൽകുക എന്നതാണ് സേവനങ്ങളുടെ ലക്ഷ്യം.
മൂന്ന് സ്ഥലങ്ങളിൽ നിന്ന് ഹെലികോപ്റ്റർ സർവീസുകൾ ലഭ്യമാകും. ഫാറ്റ (6063 രൂപ), സിർസി (6061 രൂപ), ഗുപ്തകാശി (8533 രൂപ) എന്നിവയാണ് സ്ഥലങ്ങൾ.
കേദാർനാഥ് യാത്രക്ക് ഹെലികോപ്റ്റർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുമ്ബ്, തീർത്ഥാടകർ ഔദ്യോഗിക ഉത്തരാഖണ്ഡ് ടൂറിസം വെബ്സൈറ്റ് വഴി നിർബന്ധിത രജിസ്ട്രേഷൻ പൂർത്തിയാക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്