ന്യൂഡെല്‍ഹി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും കുടുംബവും ഏപ്രില്‍ 18 മുതല്‍ 24 വരെ ഇന്ത്യയും ഇറ്റലിയും സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി വാന്‍സ് സാമ്പത്തിക, ഭൗമരാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഇന്ത്യയിലെത്തുന്ന ജെഡി വാന്‍സ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും. യുഎസ് വൈസ് പ്രസിഡന്റ് ഈ ആഴ്ച ഇറ്റലിയിലേക്കും തുടര്‍ന്ന് ഇന്ത്യയിലേക്കും പോകുമെന്ന് വാന്‍സിന്റെ വക്താവ് പറഞ്ഞു. വാന്‍സിന്റെ ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സും യാത്രയില്‍ ഒപ്പം ഉണ്ടാകും. കുട്ടികളായ ഇവാന്‍, വിവേക്, മിറാബെല്‍ എന്നിവരെയും ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയില്‍, വാന്‍സും കുടുംബവും ന്യൂഡെല്‍ഹി, ജയ്പൂര്‍, ആഗ്ര എന്നിവടങ്ങള്‍ സന്ദര്‍ശിക്കും.
ഇന്ത്യയും യുഎസും വ്യാപാര കരാര്‍ ചര്‍ച്ചകള്‍ സജീവമാക്കിയ സാഹചര്യത്തിലാണ് വാന്‍സിന്റെ സന്ദര്‍ശനം. ആറ് ആഴ്ചയ്ക്കുള്ളില്‍ യുഎസുമായുള്ള താരിഫ് ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാന്‍സിന്റെ സന്ദര്‍ശനം പ്രധാനമായും ഒരു സ്വകാര്യ യാത്രയായിരിക്കാനാണ് സാധ്യത. എന്നിരുന്നാലും അതില്‍ ഔദ്യോഗിക കാര്യങ്ങള്‍ കൂടി ഉണ്ടായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്