ന്യൂഡെല്‍ഹി: വിവിധ വിഷയങ്ങളെക്കുറിച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പറഞ്ഞു. ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇരുവരും സംസാരിച്ച വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ വന്നു. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് മോദി വ്യക്തമാക്കി.
''ഇലോണ്‍ മസ്‌കുമായി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു, ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ഉള്‍പ്പെടെ,'' മോദി എക്സില്‍ എഴുതി.
''സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഈ മേഖലകളില്‍ യുഎസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.'' അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയില്‍ മോദി തന്റെ രണ്ട് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി താമസിച്ചിരുന്ന യുഎസ് പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസായ ബ്ലെയര്‍ ഹൗസില്‍ എത്തിയ സ്പേസ് എക്സ് സിഇഒയ്ക്കൊപ്പം അദ്ദേഹത്തിന്റെ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.
ഇലോണ്‍ മസ്‌കുമായുള്ള കൂടിക്കാഴ്ചയില്‍ ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി മോദി എക്സില്‍ എഴുതി.
നവീകരണം, ബഹിരാകാശ പര്യവേക്ഷണം, കൃത്രിമബുദ്ധി, സുസ്ഥിര വികസനം എന്നിവയില്‍ ഇന്ത്യന്‍, യുഎസ് സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് മോദിയും മസ്‌കും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി മസ്‌ക് കണക്കാക്കപ്പെടുന്നു. കൂടാതെ സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതും ഫെഡറല്‍ തൊഴിലാളികളെ കുറയ്ക്കുന്നതും ലക്ഷ്യമിട്ടുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന് (ഡോജ്) നേതൃത്വം നല്‍കുന്നു. മസ്‌കിന്റെ ഇവി കമ്പനിയായ ടെസ്ല ഏതാനും മാസത്തിനകം ഇന്ത്യയില്‍ കാറുകളുടെ വില്‍പ്പന ആരംഭിക്കാനിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്