2028 ലോസ് ആഞ്ജലസ് ഒളിമ്ബിക്‌സില്‍ ഉള്‍പ്പെടുത്തിയ ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയില്‍ തീരുമാനമായി. കാലിഫോര്‍ണിയയിലെ പൊമോന ഫെയര്‍ഗ്രൗണ്ട്‌സിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി അറിയിച്ചു.
1922 മുതല്‍ ലോസ് ആഞ്ജലസ് കൗണ്ടി ഫെയര്‍ ഉത്സവം നടക്കുന്ന ഈ വേദി പൊമോന ഫയര്‍പ്ലക്‌സ് എന്നും അറിയപ്പെടുന്നു. ലോസ് ആഞ്ജലസില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായാണ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 500 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന സ്ഥലമാണിത്.
അതേസമയം, ലോസ് ആഞ്ജലസ് ഒളിമ്ബിക്‌സില്‍ ക്രിക്കറ്റിന്റെ വേദി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ഐസിസി ചെയര്‍മാന്‍ ജയ്ഷാ അറിയിച്ചു. ഒളിമ്ബിക്‌സില്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവിന്റെ ഒരുക്കത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പാണിതെന്നും അദ്ദേഹം അറിയിച്ചു.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ മത്സരങ്ങളായിരിക്കും നടത്തുക. ആറുവീതം ടീമുകള്‍ക്ക് പങ്കെടുക്കാവുന്ന ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റിലായിരിക്കും നടത്തുക. ഓരോ വിഭാഗത്തിലും പരമാവധി 90 അത്‌ലറ്റുകള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്.
അതിനാല്‍ ഓരോ ടീമും പതിനഞ്ചംഗ സ്‌ക്വാഡിനെയാണ് ഒളിമ്ബിക്സിന് അണിനിരത്തുക. പുരുഷന്മാരില്‍ ഇന്ത്യയും വനിതകളില്‍ ന്യൂസിലന്‍ഡുമാണ് നിലവിലെ ടി20 ലോകകപ്പ് ചാമ്ബ്യന്മാര്‍. ക്രിക്കറ്റിന് പുറമേ നാല് മത്സരങ്ങള്‍ക്കൂടി ലോസ് ആഞ്ജലസ് ഒളിമ്ബിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേസ്ബോള്‍, സോഫ്റ്റ്ബോള്‍, ഫ്ളാഗ് ഫുട്ബോള്‍, ലാക്രസ്, സ്‌ക്വാഷ് മത്സരങ്ങളാണ് അവ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്