ആവേശപ്പോരിൽ സെൽറ്റ ഡി വിഗോയെ തോൽപ്പിച്ച് ബാഴ്‌സലോണ

APRIL 20, 2025, 8:20 AM

സ്പാനിഷ് ലാ ലിഗയിലെ ആവേശപ്പോരിൽ സെൽറ്റ ഡി വിഗോയെ 4-3ന് തോൽപിച്ച് ബാഴ്‌സലോണ. 3-1ന് പിന്നിൽ നിന്ന ശേഷമാണ് ബാഴ്‌സ ഗംഭീര തിരിച്ചുവരവ് നടത്തിയത്. സൂപ്പർ താരം റാഫിഞ്ഞ (68, 90+8) ഇരട്ട ഗോൾ നേടി. ഇൻജുറി ടൈമിലാണ് വിജയ ഗോൾ.

ഏഴ് ഗോൾ പിറന്ന മത്സരത്തിൽ ആദ്യം ഗോളടിച്ചത് ബാഴ്‌സയാണ്. ഫെറാൻ ടോറസ് 12-ാം മിനിറ്റിൽ പന്ത് വലയിലാക്കി. എന്നാൽ നിമിഷങ്ങൾക്കകം സെൽറ്റാ വിഗോ ഗോൾ തിരിച്ചടിച്ചു. 15-ാം മിനിറ്റിൽ ബോർജ ഇഗ്ലേസിയാസിന്റെ വകയായിരുന്നു ഗോൾ. പിന്നീട് ബാഴ്‌സ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ഇഗ്ലേസിയാസ് ഹാട്രിക് (52', 62') ഗോളുകൾ നേടിയതോടെ സെൽറ്റ 3-1ന് മുന്നിൽ.

എന്നാൽ, പിന്നീട് ബാഴ്‌സ മികച്ച പോരാട്ടമാണ് കാണാനായത്. 64-ാം മിനിറ്റിൽ ഡാനിയൽ ഒൽമോറോയുടെ ഗോളോടെ ലീഡ് കുറച്ചു. സ്‌കോർ 3-2. 68-ാം മിനിറ്റിൽ യമാലിന്റെ മികച്ച ക്രോസിൽ നിന്ന് റാഫിഞ്ഞ ഹെഡ്ഡറിലൂടെ ഗോൾ നേടി ബാഴ്‌സലോണയെ ഒപ്പമെത്തിച്ചു, സ്‌കോർ 3-3.

vachakam
vachakam
vachakam

മത്സരം സമനിലയാകുമെന്ന ഘട്ടത്തിൽ അവസാന നിമിഷം ലഭിച്ച പെനാൽറ്റി റാഫിഞ്ഞ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ ബാഴ്‌സക്ക് 4-3ന്റെ തകർപ്പൻ ജയം. 73 പോയിന്റോടെ ലാലിഗയിൽ ഒന്നാമതാണ് ബാഴ്‌സ. രണ്ടാമതുള്ള റയൽ മാഡ്രിഡുമായി ഏഴ് പോയിന്റ് വ്യത്യാസമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam