തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചതായി റിപ്പോർട്ട്. വെങ്ങാനൂർ സ്വദേശി ജി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം ഇന്ന് പുലർച്ചെ ഒരു മണിയോട് കൂടിയാണ് ഇയാൾ വീടിന് തീവെച്ചത്. ഒപ്പം വീടിന് മുന്നിൽ വെച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും ഇയാൾ പെട്രോൾ ഒഴിച്ച് തീ വെച്ചിരുന്നു. വീടിന് തീ പടർന്ന് പിടിക്കുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടുകയും ശേഷം ഫയഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.
എന്നാൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയ കൃഷ്ണൻകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്