ദേശീയപാത 544ലെ ടോൾ പിരിവ് നിർത്തിവയ്ക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് കളക്ടർ

APRIL 20, 2025, 12:32 AM

തൃശൂർ : ദേശീയപാത 544ലെ ടോൾ പിരിവ് നിർത്തി വയ്ക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് തൃശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച പറ്റിയതിനെ തുടർന്നാണ് കളക്ടറുടെ നടപടി. ഏപ്രിൽ 16ന് പുറത്തിറക്കിയ ഉത്തരവാണ് മണിക്കൂറുകൾക്കകം കളക്ടർ തിരുത്തിയത്.

ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഉത്തരവ് തിരുത്തിയത് എന്നാണ് കളക്ടർ നൽകുന്ന വിശദീകരണം. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്ഥലത്ത് കളക്ടർ സന്ദർശനം നടത്തിയിരുന്നു.

vachakam
vachakam
vachakam

അപകടങ്ങൾ തുടർക്കഥയായ ദേശീയപാതയിൽ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് വർഷങ്ങളായി കരാർ കമ്പനി ടോൾപ്പിരിവ് നടത്തുന്നത്.

കളക്ടറുടെ ഉത്തരവ് നിലനിന്ന മൂന്ന് ദിവസം കമ്പനി ടോൾ പിരിവ് നടത്തിയിരുന്നു. 2012 മുതൽ ആരംഭിച്ച ടോൾ പിരിവ് നിർബാധം തുടരുമ്പോഴും സുരക്ഷ നടപടികൾ പൂർത്തീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam