കൊല്‍ക്കത്ത: കലാപബാധിതമായ മുര്‍ഷിദാബാദില്‍ നിന്ന് മാള്‍ഡയിലേക്ക് പലായനം ചെയ്ത ഹിന്ദുക്കള്‍ കനത്ത സുരക്ഷയില്‍ ധുലിയാനിലേക്ക് തിരികെ വന്നു തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോട്ടുകളില്‍ ആളുകളെ ഭാഗീരഥി നദിക്ക് കുറുകെ കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
'50 പേരൊഴികെ എല്ലാവരും മാള്‍ഡയില്‍ നിന്ന് മടങ്ങി. അവരെ സ്വീകരിക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. നിലവിലെ സാഹചര്യം തികച്ചും സമാധാനപരമാണ്.'' ജാംഗിപൂര്‍ പോലീസ് സൂപ്രണ്ട് ആനന്ദ റോയ് പറഞ്ഞു.
''ആദ്യ ദിവസം തന്നെ ഞങ്ങള്‍ ആളുകളെ അറസ്റ്റ് ചെയ്തു, ഇന്നലെ ഞങ്ങള്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ കൊലപാതകത്തിനും ഒരാള്‍ കലാപത്തിനും അറസ്റ്റിലായി. ഞങ്ങള്‍ ഇതുവരെ 153 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, 292 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.'' റോയ് പറഞ്ഞു.
ടിഎംസി എംപി ഖലീലുര്‍ റഹ്‌മാനും ഷംഷേര്‍ഗഞ്ചില്‍ നിന്നുള്ള ടിഎംസി എംഎല്‍എ അമിറുള്‍ ഇസ്ലാമും സംഭവസ്ഥലത്തുണ്ടായിരുന്നു.
'ധുലിയാനില്‍ നിന്ന് കുടിയേറിയ നമ്മുടെ സുഹൃത്തുക്കള്‍ ഇപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് മടങ്ങുന്നത് നല്ല കാര്യമാണ്. ദുലിയാനിലെ അന്തരീക്ഷം വളരെ സമാധാനപരമാണ്. എല്ലാവരും ആഗ്രഹിക്കുന്നതും ഇതുപോലെ തുടരുന്നതുമാണ്.' ആളുകളെ തിരികെ കൊണ്ടുവന്നിട്ടില്ലെന്നും, സ്വമേധയാ ധുലിയാനിലേക്ക് മടങ്ങിയെന്നും അമീറുള്‍ ഇസ്ലാം അവകാശപ്പെട്ടു.
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ മുര്‍ഷിദാബാദ് ജില്ലയില്‍ കലാപത്തിലേക്ക് നയിച്ചതിനെത്തുടര്‍ന്ന് നൂറു കണക്കിന് ഹിന്ദുക്കളാണ് രക്ഷപ്പെട്ട് മാള്‍ഡയില്‍ താല്‍ക്കാലിക അഭയം തേടിയത്. വെള്ളിയാഴ്ച, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് മാള്‍ഡ സന്ദര്‍ശിക്കുകയും കുടിയിറക്കപ്പെട്ട ആളുകളുമായി സംവദിക്കുകയും കര്‍ശന നടപടിയെടുക്കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്