ന്യൂയോര്‍ക്ക്: നിതംബ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കോസ്മറ്റിക് സര്‍ജറി ചെയ്ത യുതിക്ക് ദാരുണാന്ത്യം. ന്യൂയോര്‍ക്ക് സിറ്റിയിലെ ക്വീന്‍സില്‍ യുവതിയുടെ വീട്ടില്‍ മാര്‍ച്ച് 28 നായിരുന്നു സര്‍ജറി. സര്‍ജറിക്ക് നേതൃത്വം നല്‍കിയ വ്യക്തിക്ക് ലൈസന്‍സില്ലെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി.
നിതംബത്തിന് വലിപ്പം തോന്നിക്കാന്‍ നേരത്തെ യുവതി സര്‍ജറി ചെയ്തിരുന്നു. പിന്നീട് ഇത് എടുത്ത് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ശരീരത്തില്‍ കുത്തിവച്ചത് പുറത്തെടുക്കാനുള്ള ശസ്ത്രക്രിയയായിരുന്നു മാര്‍ച്ച് 28 ന് നടന്നത്. ഇതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളാവുകയും ഏപ്രില്‍ 11 ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
38-കാരനായ ഫിലിപ്പ് ഹോയോസ് ആണ് സര്‍ജറി ചെയ്തത്. സിറിഞ്ച് മുഖേന കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതിക്ക് ഹൃദയാഘാതം സംഭവിക്കുകയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിന്നുവെന്നും യുവതി അതിജീവിക്കാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. വൈകാതെ തന്നെ യുവതി മരിക്കുകയും ചെയ്തു. രണ്ട് ചെറിയ കുട്ടികളുടെ അമ്മ കൂടിയാണ് യുവതി.
സംഭവത്തിന് പിന്നാലെ രാജ്യം വിടാന്‍ ശ്രമിച്ച ഫിലിപ്പിനെ കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്ന് അധികൃതര്‍ പിടികൂടി. ലൈസന്‍സില്ലാതെ മെഡിസിന്‍ പ്രാക്ടീസ് ചെയ്തതിനുള്‍പ്പടെ ഇയാള്‍ക്കെതിരെ കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്