മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; തൃശൂരിൽ മൂന്ന് വയസുകാരി മരിച്ചു 

APRIL 21, 2025, 8:00 AM

തൃശൂർ: മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥതയുണ്ടായ മൂന്ന് വയസുകാരി മരിച്ചതായി റിപ്പോർട്ട്. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് സംശയം. 

ശനിയാഴ്‌ചയാണ് ഹെൻട്രിയ വിദേശത്ത് നിന്നെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് സമീപത്തുള്ള ഹോട്ടലിൽ നിന്ന് കുട്ടിയും കുടുംബവും മസാലദോശ കഴിച്ചത്. വീട്ടിലെത്തിയതോടെ ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. 

അതേസമയം ആദ്യം ഹെൻട്രിക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിലെത്തി കുത്തിവയ്‌പ്പെടുത്ത് മടങ്ങിയതിന് പിന്നാലെ ഭാര്യയ്‌ക്കും ഒലിവിയയ്‌ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി കുത്തിവയ്‌പ്പെടുത്ത് വീട്ടിലേക്ക് മടങ്ങി. എന്നാൽ പിന്നീട അവസ്ഥ മോശമാവുകയായിരുന്നു.

vachakam
vachakam
vachakam

ശാരീരിക ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെട്ടതോടെ ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇന്ന് പുലർച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഇതോടെ വെണ്ടോറിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam