ആലപ്പുഴ : നെഹ്‌റു ട്രോഫി വള്ളംകളി 1954 മുതൽ ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ചയാണ് നടത്തുന്നത്. എന്നാൽ കഴിഞ്ഞ വർഷം വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവച്ച വള്ളംകളി സെപ്റ്റംബർ 7 നാണ് നടന്നത്.
ഇങ്ങനെ പല തവണയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം മത്സര തിയ്യതി മാറ്റേണ്ടി വരുമ്പോൾ ലക്ഷങ്ങളുടെ നഷ്ടം ഓരോ ക്ലബ്ബുകൾക്കും ഉണ്ടാകുന്നു.
ഇതോടെയാണ് തിയ്യതി മാറ്റം എന്ന ആവശ്യത്തിലേക്ക് എത്തിയത്. ഓഗസ്റ്റ് 30 ന്വള്ളംകളി നടത്താനുള്ള അനുമതിക്കായി നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി സർക്കാരിന് കത്ത് നൽകി.
വിനോദ സഞ്ചാര വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും അനുമതി കൂടി ലഭിച്ച ശേഷമാകും തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുക. നെഹ്‌റു ട്രോഫി വള്ളംകളിക്ക് ബോണസ് തുകയായി സർക്കാർ നൽകുന്നത് ഒരു കോടി രൂപയാണ്. ഈ തുക ഉയർത്തണമെന്ന കാലങ്ങൾ ആയുള്ള ആവശ്യം അംഗീകരിക്കണമെന്നും ക്ലബ്ബുകൾ ആവശ്യപ്പെടുന്നു.
ഇത്തവണത്തെ മത്സരത്തിനുള്ള ക്ലബ്ബുകളുടെ തയ്യാറെടുപ്പുകൾ ഇതിനോടകം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്