കോഴിക്കോട്: മുനമ്പം വഖഫ്കേസ് വാദം കേൾക്കുന്നത് വഖഫ് ട്രിബ്യൂണൽ നീട്ടി. മെയ് 27നായിരിക്കും കേസിൽ ഇനി വാദം കേൾക്കുക.
കേസിൽ വിധി പറയുന്നത് ഹൈക്കോടതി മെയ് 26 വരെ സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസങ്ങളിൽ വഖഫ് ആധാരവും പറവൂർ സബ്കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുമാണ് ട്രിബ്യൂണൽ പരിശോധിച്ചത്.
വഖഫ് ബോർഡ് നൽകിയ ഹർജിയിലായിരുന്നു മുനമ്പം വഖഫ് ഭൂമി കേസിൽ അന്തിമ ഉത്തരവിറക്കുന്നതിൽ നിന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിനെ ഹൈക്കോടതി വിലക്കിയത്.
ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫാറൂഖ് കോളജിന് നോട്ടീസ് അയച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നടപടി. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്