തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ജില്ലാ സെക്രട്ടേറിയേറ്റിൽ അഞ്ച് പുതുമുഖങ്ങളാണ് ഇടം നേടിയത് എന്നാണ് പുറത്തു വരുന്ന വിവരം. എം എൽ എമാരായ സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ് എന്നിവർ സെക്രട്ടേറിയറ്റിലെത്തി. ബി സത്യൻ, സി ലെനിൻ, പി എസ് ഹരികുമാർ എന്നിവരും സെക്രട്ടേറിയറ്റ് അംഗങ്ങളായി.
അതേസമയം മുതിർന്ന നേതാവ് സി ജയൻബാബു സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായി. 12 അംഗ സെക്രട്ടേറിയറ്റിനെയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്