കോഴിക്കോട്: പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി.
സംഭവത്തിൽ ടൗൺപൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായത്.
വെള്ളിമാട് കുന്നിലെ സഖി കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇരുവരേയും നഗരത്തിലെ വനിതാ-ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
പിന്നാലെ ഇന്നലെ രാത്രിയോടെ കാണാതാവുകയായിരുന്നു. പെൺകുട്ടി കുഞ്ഞുമായി സംരക്ഷണ കേന്ദ്രത്തിൽ നിന്നും ചാടി പോയതെന്നാണ് പൊലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്