'മാറ്റം വരേണ്ടത് സിനിമാ മേഖലയിൽ'; സിനിമയ്ക്ക് പുറത്ത് പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി നടി വിന്‍സി അലോഷ്യസ്

APRIL 21, 2025, 1:50 AM

തിരുവനന്തപുരം: സിനിമയ്ക്ക് പുറത്ത് പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി നടി വിന്‍ സി അലോഷ്യസ് രംഗത്ത്. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പറയുന്നില്ലെന്നും നിയമപരമായി മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും വിന്‍സി പറഞ്ഞു. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണ് എന്നും വിൻസി കൂട്ടിച്ചേർത്തു.

'സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്ക് വേണ്ടത്. മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ല. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട ഐ സി യോഗത്തില്‍ പങ്കെടുക്കും' എന്നും 

വിന്‍സി പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam