തിരുവനന്തപുരം : സ്വതന്ത്രന്മാരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് മുതിർന്ന സിപിഎം നേതാവ് ടികെ ഹംസ. ഇടതുമുന്നണിക്ക് സ്വന്തം സ്ഥാനാർത്ഥി ഉണ്ടാകും.
മറ്റു പാർട്ടികളിലെ സ്ഥാനമോഹികളെ നോക്കിയല്ല തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ ഇടതുപക്ഷത്തിന് അൻവർ ഒരു വെല്ലുവിളി അല്ല. അൻവറിന്റെ ശക്തി കൊണ്ടല്ല രണ്ട് തവണ ജയിച്ചത്. എംഎൽഎ സ്ഥാനം രാജിവച്ചതിനും സർക്കാറിനോട് ചെയ്ത വഞ്ചനക്കും ജനം തിരിച്ചടി നൽകും .
സ്വതന്ത്രർ വേണ്ടെന്നല്ല, സ്വതന്ത്രർക്ക് മേൽ ഇടത്പക്ഷ വോട്ടുകളാണ് അൻവറിന് ലഭിച്ചത്. നിലമ്പൂർ എംഎൽഎ ആയിരുന്ന പിവി അൻവർ പാർട്ടിക്ക് നൽകിയ പാഠം അതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിൽ ഒരു ചോർച്ചയും വന്നിട്ടില്ല. അൻവർ രാഷ്ട്രീയക്കാരനല്ല, അൻവർ ബിസിനസുകാരനും റിയൽ എസ്റ്റേറ്റ്കാരനും മാത്രമാണ്. രണ്ട് തവണ വോട്ട് ചെയ്ത ജനങ്ങളോട് അൻവർ നന്ദി കാണിച്ചില്ല. പാർട്ടിക്ക് സ്വതന്ത്രരിൽ നിയന്ത്രണം വേണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്