പട്‌ന: ബിഹാറിൽ വിവാഹ ചടങ്ങിനിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പുണ്ടായതായി റിപ്പോർട്ട്. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ഗര്‍ഹാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലഹാര്‍പ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ രണ്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഒരു വിവാഹച്ചടങ്ങില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. ലവ്കുഷ്, രാഹുല്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്