കൊച്ചി: മുനമ്പം ഭൂപ്രശ്‌നത്തില്‍ വഖഫ് ട്രിബ്യൂണലില്‍ ഇന്ന് വാദം തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ വഖഫ് ആധാരവും പറവൂര്‍ സബ്‌കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുമാണ് ട്രിബ്യൂണല്‍ പരിശോധിച്ചത്. ഭൂമി ഏറ്റെടുത്ത 2019 ലെ വഖഫ് ബോര്‍ഡ് നടപടിയും ഇതുമായി ബന്ധപ്പെട്ട രേഖകളും ഇന്ന് പരിശോധിക്കും.
അതേസമയം കേസില്‍ അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ വാദം തുടരുന്നത് സംബന്ധിച്ച ട്രിബ്യൂണല്‍ ജഡ്ജി രാജന്‍ തട്ടിലിന്റെ നിലപാട് നിര്‍ണായകമാകും. അടുത്ത മാസം പകുതിയോടെ സ്ഥലം മാറ്റമുള്ള ജഡ്ജി വാദം കേള്‍ക്കുന്നത് തുടരുമോ മാറ്റിവെക്കുമോ എന്നതും ഇന്നറിയാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്