ഉത്തർ പ്രദേശ്: ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഭാര്യയും ബന്ധുക്കളും പീഡിപ്പിക്കുന്നു എന്നാരോപിച്ചു ജീവനൊടുക്കി യുവാവ്. ഭാര്യയും ബന്ധുക്കളും കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് ആണ് എഞ്ചിനീയർ ആയ യുവാവ് ആത്മഹത്യ ചെയ്തത്.
സിമൻ്റ് കമ്പനിയിൽ ഫീൽഡ് എഞ്ചിനീയറായി ജോലി ചെയ്യുന്ന മോഹിത് ആണ് ജീവനൊടുക്കിയത്. താൻ അനുഭവിച്ച പീഡനങ്ങൾ മുഴുവൻ വീഡിയോയിൽ ചിത്രീകരിച്ച ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
'നിങ്ങൾ ഈ വീഡിയോ കാണുമ്പോഴേക്കും ഞാൻ ജീവിച്ചിരിപ്പുണ്ടാകില്ല. പുരുഷന്മാർക്ക് നിയമപരമായ സംരക്ഷണം ഉണ്ടായിരുന്നെങ്കിൽ ഞാൻ എൻ്റെ ജീവിതം സ്വയം അവസാനിപ്പിക്കില്ലായിരുന്നു. എൻ്റെ ഭാര്യയിൽ നിന്നും ഭാര്യയുടെ കുടുംബത്തിൽ നിന്നുമുള്ള പീഡനം സഹിക്കാൻ കഴിയുന്നില്ല' എന്നായിരുന്നു യുവാവ് വീഡിയോയിൽ വ്യക്തമാക്കിയത്. വിവാഹസമയത്ത് താൻ സത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്ത്രീധ പീഡനക്കേസ് ചുമത്തുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയെന്നും മോഹിത് വീഡിയോയിൽ വ്യക്തമാക്കുന്നു.
അതേസമയം തന്റെ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് കൊണ്ടാണ് യുവാവ് വീഡിയോ അവസാനിപ്പിക്കുന്നത്. മരണശേഷം തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ തന്റെ ചിതാഭസ്മം അഴുക്കുചാലിലേക്ക് എറിയാനും കുടുംബത്തോട് യുവാവ് പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്