നാടുകടത്തലും വ്യാപാര കരാറും ചര്‍ച്ച ചെയ്യുമോ? യു.എസ് വൈസ് പ്രസിഡന്റും കുടുംബവും ഇന്ന് ഇന്ത്യയിലെത്തും

APRIL 20, 2025, 7:28 PM

ന്യൂഡല്‍ഹി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മോദി-വാന്‍സ് കൂടിക്കാഴ്ച എന്നതും പ്രധാനമാണ്.

കുടുംബത്തോടൊപ്പമാണ് വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ വാന്‍സിനും കുടുംബത്തിനും അത്താഴവിരുന്ന് നല്‍കും. ഈസ്റ്റര്‍ ദിന ആഘോഷങ്ങളുടെ ഭാഗമായി വാന്‍സും കുടുംബവും നിലവില്‍ വത്തിക്കാനിലാണ്. വത്തിക്കാന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തുക.

ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരബന്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. വ്യാപാരം, താരിഫ്, പ്രതിരോധം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചും ചര്‍ച്ച നടക്കും.

24 വരെ യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയിലുണ്ടായിരിക്കും. പ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ പങ്കെടുത്തശേഷം കുടുംബത്തോടൊപ്പം ജയ്പൂരിലേക്ക് പോകും. പിന്നീട് ആഗ്രയില്‍ പോയി താജ്മഹല്‍ സന്ദര്‍ശിക്കുകയും ചെയ്യും.

അതേസമയം അമേരിക്കന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തുന്നതിനും ബഹുരാഷ്ട്ര വ്യാപാര വ്യവസ്ഥയുടെ നാശത്തിനും മുമ്പ് ഇന്ത്യയുടെ ആശങ്കകള്‍ പ്രധാനമന്ത്രി അവതരിപ്പിക്കുമോ എന്ന ചോദ്യവും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്യുമോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. പാരീസ് ഉടമ്പടിയില്‍ നിന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിന്മാറിയതിനെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ പ്രധാനമന്ത്രി അറിയിക്കുമോ എന്നും നിരവധി ചോദ്യങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ചോദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam