ചെന്നൈ: നടൻ ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ചു. നടൻ പ്രഭു സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.
നടികർ തിലകം എന്ന പേരിൽ അറിയപ്പെടുന്ന ശിവാജി ഗണേശൻ നിർമിച്ച അണ്ണൈ ഇല്ലത്തിന്റെ ഏക ഉടമ നടൻ പ്രഭുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ശിവാജി ഗണേശൻ്റെ ചെറുമകൻ ദുഷ്യന്ത് എടുത്ത 9.39 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ അണ്ണൈ ഇല്ലത്തിന്റെ വീട് കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
'ജഗജാല കില്ലാഡി' എന്ന ചിത്രത്തിൻ്റെ നിർമാണത്തിന് വേണ്ടിയാണ് ബാങ്കിൽ നിന്ന് പണം കടമെടുത്തത്. ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടികളിലേക്ക് ബാങ്ക് കടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്