ന്യൂഡൽഹി: മത്സരങ്ങൾ അവസാനിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗോവൻ ക്‌ളബ് ചർച്ചിൽ ബ്രദേഴ്‌സിനെ ഐ ലീഗ് ഫുട്‌ബോളിലെ ജേതാക്കളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. ഇന്റർ കാശി ക്‌ളബിന്റെ അപ്പീൽ തള്ളിയാണ് എ.ഐ.എഫ്.എഫ് തീരുമാനം.
സീസണിലെ 22 മത്സരങ്ങൾ പൂർത്തിയായപ്പോൾ 40 പോയിന്റ് നേടി ചർച്ചിൽ ഒന്നാമതും 39 പോയിന്റുമായി ഇന്റർ കാശി രണ്ടാമതും 37 പോയിന്റുമായി റയൽ കാശ്മീർ മൂന്നാമതുമായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ നാംധാരി എഫ്.സിയുമായി നടന്ന മത്സരത്തിലെ മൂന്നുപോയിന്റ് കൂടി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഇന്റർ കാശിയുടെ അപ്പീൽ നൽകിയതോടെ ചർച്ചിലിനെ താത്കാലിക ജേതാക്കളായി മാത്രം പ്രഖ്യാപിച്ച് അന്തിമ തീരുമാനം അപ്പീൽ കമ്മറ്റിക്ക് വിടുകയായിരുന്നു.
തൊട്ടുമുമ്പുള്ള മത്സരങ്ങളിൽ മഞ്ഞക്കാർഡ് വാങ്ങി അയോഗ്യനായ കളിക്കാരനെ നാംധാരി തങ്ങൾക്കെതിരെ കളിക്കാനിറക്കി എന്നാരോപിച്ചാണ് ഇന്റർ കാശി അപ്പീൽ നൽകിയത്.
അതേ സമയം ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര കായിക കോടതിയെ സമീപിക്കുമെന്ന് ഇന്റർ കാശി ഫുട്‌ബോൾ ക്‌ളബ് അറിയിച്ചു.
ഇത് മൂന്നാം വട്ടമാണ് ചർച്ചിൽ ബ്രദേഴ്‌സ് ഐ ലീഗ് ജേതാക്കളാകുന്നത്. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇതാദ്യവും. ഈ വിജയത്തോടെ ചർച്ചിൽ ബ്രദേഴ്‌സ് അടുത്ത സീസണിൽ ഐ.എസ്.എല്ലിലേക്ക് ഉയർത്തപ്പെടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്