ആലപ്പുഴ: ഷൈൻ ടോം ചാക്കോയെയും മറ്റ് നടൻമാരെയും അറിയാമെന്ന് വ്യക്തമാക്കി ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ രംഗത്ത്. സിനിമ മേഖലയിലാണ് ഞാൻ പ്രവർത്തിക്കുന്നത്. ഷൈൻ ടോം ചാക്കോയെയും മറ്റു നടന്മാരെയും അറിയാം. പരിചയം ഉണ്ട്. എന്നാൽ ഇവരുമായി ലഹരി ഇടപാട് ഇല്ലെന്നാണ് ഇവർ പ്രതികരിച്ചത്.
കോടതിയിൽ ഹാജരാക്കുന്ന വേളയിൽ ആയിരുന്നു തസ്ലിമയുടെ പ്രതികരണം. നേരത്തെ ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തസ്ലിമ എക്സൈസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതാണ് തസ്ലിമ നിഷേധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്