കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ആനക്കാംപൊയിൽ ഓടപൊയിൽ കരിമ്പിൻ പുരയിടത്തിൽ റോസമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈ ഞരമ്പും മുറിച്ച നിലയിലാണ്. തിരുവമ്പാടി പൊലീസും ഫോറൻസിക്, ഫിംഗർ പ്രിന്റ് ഡോഗ് സ്ക്വാഡ് സംഘങ്ങളും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആത്മഹത്യ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്