തിരുവനന്തപുരം: വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശി രാഹുൽ (27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
അതേസമയം രാഹുലും സുഹൃത്തുക്കളായ നാലുപേരും ചേർന്നാണ് കരമനയാറ്റിൽ കുളിക്കാനായി ആയിരവല്ലി മേലേക്കടവിൽ എത്തിയത്. കുളിക്കാനിറങ്ങിയ രാഹുൽ ചെളിയിൽ മുങ്ങിത്താഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് ആണ് വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയത്.
തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരം ഫയർസ്റ്റേഷനിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഷാജിഖാന്റെ നേതൃത്വത്തിലുള്ള സ്‌കൂബ ടീം സ്ഥലത്തെത്തുകയും രണ്ടര മണിക്കൂറുകളോളം പരിശോധന നടത്തുകയും ചെയ്താണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നാൾ താഴ്ചയുള്ള സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയതെന്നും ചെളിയിൽ കിടന്ന വല രാഹുലിന്റെ കാലിൽ കുരുങ്ങിയ നിലയിലായിരുന്നെന്നും ഫയർഫോഴ്സ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്