അത്‌ലറ്റിക് ബിൽവാവോയെ ഇഞ്ചുറിടൈം ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ്

APRIL 21, 2025, 7:36 AM

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്‌സണലിനോട് തോറ്റതിന് പിന്നാലെ മറ്റൊരു തോൽവി ഒഴിവാക്കി റയൽ മാഡ്രിഡ്. ഞായറാഴ്ച ബെർണബ്യൂവിൽ അത്‌ലറ്റിക് ബിൽബാവോയെ ഫെഡെ വാൽവെർഡെയുടെ ഇഞ്ചുറി ടൈം ഗോളിലൂടെ റയൽ മാഡ്രിഡ് 1-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

നിലവിലെ ലാ ലിഗ ചാമ്പ്യൻമാർ ഒരു സമനിലയിലേക്ക് നീങ്ങുകയായിരുന്നു, എന്നാൽ 93 -ാം മിനിറ്റിൽ ഉറുഗ്വായൻ മിഡ്ഫീൽഡർ തൊടുത്ത ഒരു തകർപ്പൻ ഷോട്ട് ഗോൾവലയുടെ വലതുമൂലയിൽ തുളഞ്ഞുകയറി. ഈ മിന്നുന്ന ഗോൾ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് നാല് പോയിന്റ് പിന്നിൽ റയൽ മാഡ്രിഡിനെ നിലനിർത്തി.

സസ്‌പെൻഷനിലായതും കണങ്കാലിന് പരിക്കേറ്റതുമായ സൂപ്പർ താരം കിലിയൻ എംബാപ്പെ ഇല്ലാതെ കളത്തിലിറങ്ങിയ ലോസ് ബ്ലാങ്കോസ് ഇന്ന് അവസരങ്ങൾ ഗോളാക്കി മാറ്റാൻ ബുദ്ധിമുട്ടേണ്ടിവന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam