തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖം മണൽകയറി അടഞ്ഞ വിഷയത്തിൽ പൊഴി മുറിക്കാൻ തീരുമാനമായതായി റിപ്പോർട്ട്. സംയുക്ത സമരസമിതിയുമായി ഡ്രഡ്ജർ കമ്പനി നടത്തിയ ചർച്ചയിലാണ് വിഷയത്തിൽ ധാരണയായത്.
മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുന്നത്. കായലിൽ നിന്നും 90 മീറ്റർ നീളത്തിൽ മണൽ നീക്കം ചെയ്യും. 130 മീറ്റർ നീളത്തിലാണ് മണൽതിട്ട രൂപപ്പെട്ടത്. പൊഴിയുടെ മുക്കാൽ ഭാഗം മുറിക്കാനാണ് തീരുമാനം.
അതേസമയം ചന്ദ്രഗിരി ഡ്രഡ്ജർ എത്തിയ ശേഷം 40 മീറ്റർ മണൽ നീക്കം ചെയ്യും. പൊഴി മുറിക്കുന്നതിനോടൊപ്പം തന്നെ കൂട്ടിയിട്ടിരിക്കുന്ന മണൽ മാറ്റുവാനുള്ള നടപടികളും ആരംഭിക്കും. ഈ തീരുമാനത്തിലാണ് സംരക്ഷണ സമിതി അനുമതി കൊടുത്തത്. സമരസമിതിയുമായി നടത്തി എന്നും ചർച്ച വിജയകരമാണെന്നും കരാർ എടുത്ത രാജേശ്വരി പിള്ള അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്