ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് കേരള ബ്‌ളാസ്റ്റേഴ്‌സ് ക്വാർട്ടറിലേക്ക് കടന്നു. ഈസ്റ്റ് ബംഗാൾ പുറത്താവുകയും ചെയ്തു.
കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലുമായി ഓരോ ഗോൾ വീതമാണ് ബ്‌ളാസ്റ്റേഴ്‌സ് നേടിയത്. 40-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ജീസസ് ജിമിനേസാണ് ബ്‌ളാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. 64-ാം മിനിട്ടിൽ നോഹ സദൂയി രണ്ടാം ഗോൾ നേടി.
പുതിയ കോച്ച് ഡേവിഡ് കറ്റാലയ്ക്ക് കീഴിൽ വിജയത്തോടെ തുടങ്ങാൻ സാധിച്ചത് ബ്‌ളാസ്റ്റേഴ്‌സിന് ആവേശമായിട്ടുണ്ട്. ഈസ്റ്റ്ബംഗാളിനെതിരേ തുടർച്ചയായ ആക്രമണങ്ങൾ ഒരുക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി ആരംഭിച്ചത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ബ്‌ളാസ്റ്റേഴ്‌സ് സൃഷ്ടിച്ചു.
എന്നാൽ അവസരങ്ങൾ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ വന്നത് തിരിച്ചടിയായി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിലും ആക്രമണം തുടർന്നു. 56-ാം മിനിട്ടിൽ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
ഈ മാസം 26ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ഐ.എസ്.എൽ ചാമ്പ്യന്മാരായ മോഹൻ ബഗാനാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ എതിരാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്