ബ്രസീലിന്റെ തലവര മാറ്റുമോ കാര്‍ലോ ആഞ്ചലോട്ടി

MAY 14, 2025, 5:17 AM

ബ്രസീലിയൻ ടീമിനെ പുനർനിർമ്മിക്കുന്നതിന്റെ ചുമതല ഇപ്പോൾ കാർലോ ആഞ്ചലോട്ടിക്കാണ്. പാരമ്പര്യം തകർത്തുകൊണ്ട് ഒരു സൂപ്പർ പരിശീലകനെ കൊണ്ടുവന്ന് കാനറികൾ 2026 ലെ ലോകകപ്പ് സ്വപ്നം കാണുന്നു. ഇതിഹാസ പരിശീലകന്റെ വരവോടെ നല്ല കാലം വരുമെന്ന് ആരാധകരും വിശ്വസിക്കുന്നുണ്ട്.


കാരണം ആരാധകർ മുമ്പ് ഇത്രയും തകർന്ന ബ്രസീലിനെ കണ്ടിട്ടില്ല. ബ്രസീൽ എല്ലായ്‌പ്പോഴും പ്രതിഭകൾ നിറഞ്ഞ ഒരു ഗ്രൂപ്പാണ്. ബ്രസീൽ അവസാനമായി ലോകകപ്പ് നേടിയത്  2002 ലാണ്. 

vachakam
vachakam
vachakam

റൊണാൾഡോ, റൊണാൾഡീഞ്ഞോ, കാക്ക, റോബർട്ടോ കാർലോസ്, റിവാൾഡോ, ക്യാപ്റ്റൻ കഫു... ഗോളുകൾ നേടുക മാത്രമല്ല, ഗോളുകൾ കൊണ്ട് ഗാലറിയെ ആനന്ദിപ്പിക്കുകയും ചെയ്തു.


അഞ്ച് ലോക കിരീടങ്ങൾ നേടിയതിന്റെ റെക്കോർഡ് ഇപ്പോഴും കൈവശമുള്ള അതേ ബ്രസീൽ അടുത്ത ലോകകപ്പിന് യോഗ്യത നേടുമോ എന്ന ആശങ്കയിലാണ്. അവിടെയാണ് എല്ലാ ആശങ്കകള്‍ക്കും പരിഹാരം കാണാന്‍ കാര്‍ലോ ആഞ്ചലോട്ടിയെത്തുന്നത്.

vachakam
vachakam
vachakam


ട്രോഫികള്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് പുതുമയല്ല. അഞ്ച് ചാംപ്യന്‍സ് ലീഗുകള്‍ എന്ന റെക്കോര്‍ഡുണ്ട് ആഞ്ചലോട്ടിയുടെ പേരില്‍. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെല്ലാം കിരീടമുയര്‍ത്തിയ ഒരേയൊരു പരിശീലകനും ആഞ്ചലോട്ടി തന്നെ. മൂന്ന് ക്ലബ്ബ് ലോകകപ്പുകളും അഞ്ച് സൂപ്പര്‍ കപ്പ് കിരീടവുമുണ്ട് കാര്‍ലോ ആഞ്ചലോട്ടിയുടെ പേരില്‍. റയലില്‍ മാത്രം നേടിയത് 15 കിരീടങ്ങള്‍. ഇതു തന്നെയാണ് ചരിത്രത്തിലാദ്യമായി വിദേശ പരിശീലകനെ പരീക്ഷിക്കാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ പ്രേരിപ്പിച്ചതിന് പിന്നിലെ കാരണം. ഈ മാസം 26ന് റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിപ്പിച്ച് ആഞ്ചലോട്ടി ബ്രസീലിലെത്തും.


vachakam
vachakam
vachakam

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ലാറ്റിൻ അമേരിക്കൻ മേഖലയിൽ ബ്രസീൽ നിലവിൽ നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങൾ ബാക്കിയുണ്ട്. മേഖലയിലെ യോഗ്യത നേടിയ ഏക ടീം അർജന്റീനയാണ്. അതിനാൽ, ശേഷിക്കുന്ന നാല് മത്സരങ്ങൾ ബ്രസീലിന് നിർണായകമാണ്.  ജൂൺ 6 ന് ഇക്വഡോറിനെതിരെയാണ് ആഞ്ചലോട്ടിയുടെ ബ്രസീലിയൻ അരങ്ങേറ്റം. പരാഗ്വേ, ചിലി, ബൊളീവിയ എന്നിവയാണ് അടുത്ത എതിരാളികൾ.  നെയ്മര്‍ വീണ്ടും പരിക്കിന്റെ പിടിയിലായെങ്കിലും വിനീഷ്യസ്, റഫീഞ്ഞ, റോഡ്രിഗോ, എൻറിക്, ആന്റണി തുടങ്ങിയ വന്‍തോക്കുകള്‍ ഇപ്പോഴും ബ്രസീല്‍ നിരയിലുണ്ട്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam