2027 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഉണ്ടാകില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ.
ഇരുവരും 50 ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും, 2027 ലെ ലോകകപ്പിൽ ഇരുവരും പങ്കെടുക്കാൻ സാധ്യതയില്ലെന്ന് ഗവാസ്കർ സൂചന നൽകി.
"ഏകദിന ഫോര്‍മാറ്റില്‍ കോഹ്‌ലിയും രോഹിത്തും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ 2027 ഏകദിന ലോകകപ്പിനുള്ള ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കുമോ? മുന്‍പ് നല്‍കിയിരുന്ന തരത്തിലുള്ള സംഭാവനകള്‍ നല്‍കാന്‍ രോഹിത്തിനും കോഹ്‌ലിക്കും കഴിയുമോയെന്നാണ് സെലക്ഷന്‍ കമ്മിറ്റി നോക്കുന്നത്.
അവര്‍ക്ക് ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ സെലക്ഷന്‍ കമ്മിറ്റി തീര്‍ച്ചയായും രോഹിത്തിനെയും കോഹ്‌ലിയെയും ടീമില്‍ ഉള്‍പ്പെടുത്തും," ഗവാസ്കര്‍ സ്പോര്‍ട്സ് ടുഡേയോട് പറഞ്ഞു. നിലവിൽ അന്താരാഷ്ട്ര ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത്തും വിരാടും സജീവമായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്