സെർബിയൻ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും മുൻ ലോക ഒന്നാം നമ്പർ താരവുമായിരുന്ന ആൻഡി മറെയും വേർപിരിഞ്ഞു. കഴിഞ്ഞ ആറ് മാസമായി ജോക്കോവിച്ചിൻ്റെ പരിശീലകനായിരുന്നു മറെ.
ഓസ്ട്രേലിയൻ ഓപ്പണിന് മുന്നോടിയായാണ് ജോക്കോയുടെ പരിശീലകനായി ബ്രിട്ടീഷ് ടെന്നീസ് ഇതിഹാസം എത്തിയത്.
"നന്ദി കോച്ച് മറെ, കഴിഞ്ഞ ആറ് മാസമായി കോർട്ടിലും പുറത്തും നിങ്ങൾ നൽകിയ കഠിനാധ്വാനത്തിനും വിനോദത്തിനും പിന്തുണയ്ക്കും നന്ദിയുണ്ട്. ഞങ്ങളുടെ സൗഹൃദത്തിലെ അടുപ്പം വർധിച്ചത് ഞാൻ ഏറെ ആസ്വദിച്ചു," ജോക്കോവിച്ച് ഇൻസ്റ്റഗ്രാമിൽ എഴുതി.
"ഒരുമിച്ചു പ്രവർത്തിക്കാൻ അവിശ്വസനീയമായ അവസരം നൽകിയതിന് ജോക്കോവിച്ചിനും, കഴിഞ്ഞ ആറ് മാസമായി കഠിനാധ്വാനം ചെയ്തതിന് അദ്ദേഹത്തിന്റെ ടീമിനും നന്ദി. സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ നൊവാക്കിന് എല്ലാവിധ ആശംസകളും നേരുന്നു," മറെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്