അർജൻ്റീനയുടെ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ ചികിത്സിച്ചിരുന്ന ന്യൂറോ ഡോക്ടർക്ക് വീഴ്ചയുണ്ടെന്ന ആരോപണവുമായി കോടതിയെ സമീപിച്ച് മകൾ.
2020ലാണ് മറഡോണ മരിച്ചത്. ഇതിഹാസ ഫുട്ബോളർക്ക് വീട്ടിൽ വെച്ച് തന്നെ ചികിത്സ നൽകുകയാണ് നല്ലതെന്ന അഭിപ്രായം മുന്നോട്ടുവെച്ചത് ഡോക്ടർ ലൂക്ക് ആണെന്നും, പിതാവിന് എന്ത് ചികിത്സയാണ് ലഭിച്ചിരുന്നതെന്ന് തന്നോട് വിശദീകരിക്കാൻ ഡോക്ടർക്ക് സാധിച്ചിട്ടില്ലെന്നും ജിയാനിന മറഡോണ വിമർശിച്ചു.
ന്യൂറോ സർജൻ ലിയോപോൾഡോ ലൂക്ക് മറഡോണയുടെ പ്രാഥമിക പരിചരണ ഡോക്ടറായിരുന്നു. മറഡോണയുടെ മരണത്തിൽ മെഡിക്കൽ പിഴവ് ചുമത്തിയ ഏഴ് മെഡിക്കൽ പ്രൊഫഷണലുകളിൽ ഒരാളാണ് ലൂക്ക്. തലയോട്ടിക്കും തലച്ചോറിനും ഇടയിൽ രൂപപ്പെട്ട ഹെമറ്റോമയെ തുടർന്ന് 2020 നവംബർ 11 ന് മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തി.
ലോസ് ഒലിവോസ് ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ച് അപകടനില തരണം ചെയ്ത ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചു. വീട്ടിൽ വിശ്രമത്തിലായിരുന്ന മറഡോണ രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചു. മരിക്കുമ്പോൾ ഇതിഹാസത്തിന് 60 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"മരിക്കുന്നതിന് ഒരു മാസം മുമ്പ് പിതാവിന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുന്നു എന്ന് ഡോക്ടർ ലൂക്കിനോട് പലതവണ താൻ പലതവണ അറിയിച്ചിരുന്നു. അച്ഛൻ വളരെ നിരാശനാണെന്നും സന്തോഷവാനല്ലെന്നും, നടക്കാൻ പോലും കഴിയുന്നില്ലെന്നും ഞാൻ ലൂക്കിനോട് പറഞ്ഞു. പിതാവിൻ്റെ ആരോഗ്യസ്ഥിതി മാറിമറിയാമെന്ന മറുപടിയാണ് ഡോ. ലൂക്ക് നൽകിയത്," മകൾ ജിയാനിന പറഞ്ഞു.
"വീട്ടിലെത്തി പിതാവ് മറഡോണയെ സന്ദർശിച്ചപ്പോൾ അദ്ദേഹം ഞങ്ങളെ നോക്കി. പക്ഷേ തിരിച്ചറിഞ്ഞില്ല. സുഖമാണോയെന്ന് ഞാൻ ചോദിച്ചു. സുഖമില്ലെന്നും വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അച്ഛൻ്റെ അവസ്ഥ കൂടുതൽ വഷളാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഡോക്ടറോട് ആവശ്യപ്പെടുമ്പോഴെല്ലാം, എന്ത് ചികിത്സയാണ് അദ്ദേഹം സ്വീകരിക്കുന്നതെന്ന് കൃത്യമായി പറയാൻ ഡോക്ടർക്ക് കഴിഞ്ഞിരുന്നില്ല" ജിയാനിന ആരോപിച്ചു.
"എൻ്റെ അച്ഛൻ്റെ ആരോഗ്യം നിരീക്ഷിക്കുന്ന ഡോക്ടർമാർ ഏറ്റവും നല്ല നിർദേശം നൽകുമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, മറഡോണയെ ഇരുണ്ടതും വൃത്തികെട്ടതും ഏകാന്തവുമായ ഒരു സ്ഥലത്ത് കൊണ്ട് ചെന്നിടാനുള്ളൊരു നാടകമായിരുന്നു അതെന്ന് എനിക്ക് തോന്നുന്നു," മറഡോണയുടെ മകൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്